നിര്‍മ്മാല്യം പ്രസിദ്ധീകരിച്ചു
കൊല്ലം: കൈരളി വാര്‍ത്തയുടെ പ്രത്യേക ആദ്ധ്യാത്മിക പതിപ്പായ
'നിര്‍മ്മാല്യം' കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു. മാതാ അമൃതാനന്ദമയി ദേവി, തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, തന്ത്രി സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, എ.വി.വാസുദേവന്‍പോറ്റി, ശ്രീജ വാര്യര്‍, ശശികല വി മോനോന്‍, വി.ഗീത, യമുനാ വയലാര്‍, വിനു ശ്രീലകം, മന്മഥന്‍ വി, പ്രേംകുമാര്‍ കുമാരമംഗലം തുടങ്ങിയവരുടെ ലേഖനങ്ങളോടൊപ്പം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും കുറിപ്പുകളും ഈ പ്രത്യേക പതിപ്പില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.
Comments
Post a Comment